കോഴിക്കോട്: ട്രെയിനില്‍ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് പിടികൂടി. മംഗളൂരു - ചെന്നൈ എക്സ്പ്രസില്‍ (02602) നിന്നാണ് വൈകീട്ടോടെ പ്രത്യേക സംഘം പണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ ബാബൂത്ത് സിംഗ്(54)നെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. പണം കോഴിക്കോടേക്ക് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ബാബൂത്ത് സിംഗ് സമ്മതിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞൈടുപ്പിന്റെ പശ്ചാത്തലത്തില്‍  പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജെതിന്‍ പി രാജിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്കായി പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. സംഘത്തിലെ ആര്‍.പി.എഫ് എ.എസ്.ഐ കെ.സജു, കോണ്‍സ്റ്റബിള്‍മാരായ പി.കെ ഷെറി, ഒ.കെ  അജീഷ്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പണം പിടികൂടിയത്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Content Highlights: 35.97 lakhs seized from Kozhikode Railway Station