സൂറത്ത്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ശശ്വിന്‍ നിഷാദാണ് (26)അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയാണ് കുട്ടിയെ കാണാതാകുന്നത്. പിതാവിനൊപ്പം വീടിനുസമീപത്തെ മൈതാനത്തില്‍ നിന്ന് രാംലീല കാണുന്നതിനിടെ ആരതി എടുക്കുവാനായി പിതാവ് പോയ സമയത്താണ് ശശ്വിന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ സമീപത്തെ ചെടികള്‍ക്കിടയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മകളെ കാണാതായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാല് മണിയോടെ കുട്ടി സ്വയം വീട്ടിലേക്ക് തിരിച്ചെത്തി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി. വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: 26 year old man arrested for rape minor girl