ആലപ്പുഴ: സമൂഹവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ തുടരുമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ്കുമാര്‍ ഗുപ്ത അറിയിച്ചു.

കുറ്റവാളികളായ മുജീബ് റഹ്‌മാന്‍ എന്ന വെറ്റ മുജീബ് (കായംകുളം പോലീസ് സ്റ്റേഷന്‍), അന്‍സാഫ് എന്ന മാലു (കായംകുളം). രാഹുല്‍ രാധാകൃഷ്ണന്‍ (ആലപ്പുഴ നോര്‍ത്ത്), ജെയിസണ്‍ എന്ന ബിനുക്കുട്ടന്‍ (മണ്ണഞ്ചേരി), ലിജോ ജോജി (കുത്തിയതോട്), നന്ദു (ആലപ്പുഴ നോര്‍ത്ത്), ലിനോജ് (ആലപ്പുഴ സൗത്ത്), കപില്‍ ഷാജി (ആലപ്പുഴ സൗത്ത്), രാഹുല്‍ ബാബു (ആലപ്പുഴ സൗത്ത്), കണ്ണന്‍ എന്നു വിളിക്കുന്ന രതീഷ് (ആലപ്പുഴ സൗത്ത്), കുരുട് സതീഷ് എന്നു വിളിക്കുന്ന സതീഷ് (അര്‍ത്തുങ്കല്‍), മടക്ക് ജിബിന്‍ എന്നു വിളിക്കുന്ന ജിബിന്‍ (മണ്ണഞ്ചേരി) എന്നിവര്‍ ഉള്‍പ്പെടെ 25-ഓളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കളക്ടര്‍ പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

കുറ്റവാളികളായ അജ്മല്‍ എന്ന കലം അജ്മല്‍ (കായംകുളം), അമ്പാടി (കായംകുളം),ആഷിക് എന്ന തക്കാളി ആഷിക് (കായംകുളം), ശരത് ബാബു (മണ്ണഞ്ചേരി), പൊടിയന്‍ എന്നു വിളിക്കുന്ന അരുണ്‍ (വള്ളികുന്നം), ടിപ്പര്‍ സുനില്‍ എന്നു വിളിക്കുന്ന സുനില്‍ (അര്‍ത്തുങ്കല്‍), നിജു സോളമന്‍ (മണ്ണഞ്ചേരി), വിവേക് (അമ്പലപ്പുഴ) എന്നിവര്‍ ഉള്‍പ്പെടെ 29-ഓളം പേരെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.