കോഴിക്കോട്: ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശിയെ കോഴിക്കോട് റെയില്‍വേ പോലീസും ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ധാന്‍പുര്‍ സ്വദേശി സയാഗി(40) ആണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോട് കൂടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സയാഗി പിടിയിലാവുന്നത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കി പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം.

പേരാമ്പ്രയില്‍ സ്വര്‍ണപണിക്കാരനായ പരശുവെന്നയാളില്‍ നിന്ന് സ്വര്‍ണം വാങ്ങി മംഗലാപുരത്ത് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് സയാഗിയെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരക്കും.

Content Highlights: 24 lakh hawala money seized by railway police