തിരൂര്‍: ചമ്രവട്ടത്തിനടുത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്കുലോറിയില്‍ തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് സംഘം പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

തൃശ്ശൂര്‍ ആളൂര്‍ സ്വദേശി ദിനേശ്(37) പാലക്കാട് ആലത്തൂര്‍ സ്വദേശിയും ലോറി ഡ്രൈവറുമായ മനോഹരന്‍(35) തൃശ്ശൂര്‍ മറ്റത്തൂര്‍ സ്വദേശി വിനീത്(35) എന്നിവരാണ് അറസ്റ്റിലായത്. ചരക്കിറക്കി വരികയാണെന്ന വ്യാജേന ലോറിയുടെ പിന്‍ഭാഗത്ത് മടക്കിയിട്ടിരുന്ന ടാര്‍പോളിനുള്ളിലാണ് ഇവര്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇത് ആന്ധ്രയില്‍നിന്ന് എത്തിച്ചതാണെന്നാണ് നിഗമനം. 

tirur ganja

മലപ്പുറം എസ്.പി. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി. കെ.എ.സുരേഷ് ബാബു, സി.ഐ. ലിജോ, എസ്.ഐ. ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ക്രൈംസ്‌ക്വാഡും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. 

tirur ganja

Content Highlights: 230 kg ganja seized from tirur three arrested by police