തൃശ്ശൂർ: കൊരട്ടി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. 200 കിലോ കഞ്ചാവുമായി അഞ്ച് പേരെ പോലീസ് പിടികൂടി. ലാലൂർ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂർ സ്വദേശി മനീഷ്, തമിഴ്നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്.

കാറിലും ലോറിയിലുമായാണ് ഇവർ കഞ്ചാവ് കടത്തിയത്. ഇവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

കൊരട്ടി പോലീസ് ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് സംഘം വലയിലായത്. കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി വിശാഖപട്ടണത്തുനിന്ന് തമിഴ്നാട് വഴിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.

Content Highlights:200 kg ganja seized from koratty thrissur