ന്യൂഡല്‍ഹി: സഹോദരിയെ ശല്യംചെയ്തത് താക്കീത് ചെയ്ത സഹോദരന്‍മാര്‍ക്ക് കുത്തേറ്റു. ഡല്‍ഹിയിലെ സംഘം വിഹാറില്‍ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ അനൂപ് റാത്തോറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ നിതേഷ്, സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മഹേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. 

അനൂപും സംഘവും ഉണ്ടായിരുന്ന മാര്‍ക്കറ്റിലേക്ക് നിതേഷും മഹേഷും എത്തുകയും തങ്ങളുടെ സഹോദരിയെ ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പിന്നീട് വാക്കേറ്റത്തിലെത്തി. വാക്കേറ്റം മൂര്‍ച്ഛിച്ചപ്പോള്‍ അനൂപും സംഘവും ചേര്‍ന്ന് നിതേഷിനെയും മഹേഷിനെയും ആക്രമിച്ചു. കുത്തേറ്റ ഇരുവരെയും ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്ത ഇരുവരും ചികിത്സയില്‍ തുടരുകയാണ്.

Content Highlight: 2 brothers stabbed for asking group of men not to trouble their sister