മുംബൈ: മുംബൈയിൽ ജന്മദിനം ആഘോഷിക്കുന്നതിനിടെ പത്തൊമ്പതുകാരിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു. നഗരത്തിലെ ചുനാഭട്ടിയിലാണ് സംഭവം. ഔറംഗബാദിൽ നിന്ന് ജൂലായ് ഏഴിനാണ് യുവതി മുംബൈയിലുള്ള സഹോദരന്റെ അടുത്തേക്കു വന്നത്.
നാലു സുഹൃത്തുക്കൾ ചേർന്നാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ആഘോഷം നടക്കുമ്പോൾ ഇവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ആഘോഷം കഴിഞ്ഞ് നാട്ടിൽ എത്തിയതിനു പിന്നാലെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി വ്യക്തമായെന്നും അധികൃതർ പറഞ്ഞു. തുടർന്ന്, പിതാവ് പോലീസിൽ പരാതി നൽകി. കേസ് ഔറംഗബാദിൽ നിന്നു മുംബൈയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: 19 year old girl raped by friends during birthday party