ഹൈദരാബാദ്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയ 19-കാരിയെ പീഡിപ്പിച്ച് കൊന്നു. ഹൈദരാബാദിലെ ഹനംകോണ്ടയിലാണ് സംഭവം.
ബുധനാഴ്ച പിറന്നാളായതിനാല്‍ അമ്പലത്തിലേക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഹണ്ടര്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
അമ്പലത്തിന് സമീപത്തുനിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: 19 year old girl raped and killed on her birthday