ജയ്പുര്‍: ഓടുന്ന കാറില്‍ 19കാരിയെ മൂന്നംഗ സംഘം അഞ്ച് മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
രാവിലെ അഞ്ച് മണിക്ക് വീട്ടില്‍ നിന്ന് കോച്ചിങ്ങ് സെന്ററിലേക്ക് പോയ പെണ്‍കുട്ടിയെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിനുള്ളില്‍ വെച്ച് പീഡനത്തിനിരയാക്കിയതിന് ശേഷം രാവിലെ പത്ത് മണിയോടെ പെണ്‍കുട്ടിയെ ലാല്‍സോട്ട് റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.
പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. അക്രമികളെ നേരത്തെ പരിചയമുള്ളതു കൊണ്ട് തന്നെ പ്രതികളുടെ പേരു സഹിതമാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയത്.
സംഭവത്തില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: 19 year old girl gang raped for five hours in Jaipur