പൊള്ളാച്ചി: അണ്ണാ കോളനിയിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 വയസ്സുകാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സ്ഥലത്തെ പോളിടെക്നിക് വിദ്യാർഥിയായ ശക്തിവേലാണ് (19) അറസ്റ്റിലായത്.

ശക്തിവേലിന്റെ വീട്ടിൽ പെൺകുട്ടിയുണ്ടെന്നും വിട്ടുകിട്ടണമെന്നും അമ്മ വനിതാപോലീസിൽ പരാതി നൽകി. കുട്ടി രക്ഷിതാക്കളുടെ കൂടെ പോകാൻ വിസമ്മതിച്ചെങ്കിലും സമാധാനിപ്പിച്ച് രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചു. രക്ഷിതാക്കൾ കുട്ടിയെ പാലക്കാട്ടുള്ള ബന്ധുവീട്ടിലാക്കി.

കുട്ടിക്ക് വയറുവേദന വന്നതിനാൽ പാലക്കാട് സർക്കാർ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗർഭമുള്ള വിവരമറിഞ്ഞത്. കുട്ടിയുടെ അമ്മ പൊള്ളാച്ചി വനിതാപോലീസിൽ പരാതി നൽകിയതനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.