കിളിമാനൂര്‍: സമൂഹമാധ്യമങ്ങളില്‍ക്കൂടി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിയെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മണമ്പൂര്‍, തോപ്പുവിള, തോപ്പുവിളവീട്ടില്‍ മിഥുന്‍ (18)ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറഞ്ഞു.

പള്ളിക്കല്‍ എസ്.ഐ. എം.സഹില്‍, സീനിയര്‍ സി.പി.ഒ. മനോജ്, ബിനു സി.പി.ഒ. ഷമീര്‍, വിനീഷ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി. പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ റിമാന്‍ഡു ചെയ്തു.