ബെത്തുള്‍(മധ്യപ്രദേശ്): സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന പതിനെട്ടുകാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സംഘത്തിലെ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മധ്യപ്രദേശില്‍ ബുധനാഴ്ച രാത്രിയായിരുന്നു പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. 

രാത്രി 8.30ന് സഹോദരനൊപ്പം ബൈക്കില്‍ ഗ്രാമത്തിലേക്ക് വരുകയായിരുന്നു പെണ്‍കുട്ടി. വഴിമധ്യേ ഏഴംഗ സംഘം സഹോദരനെ തല്ലിചതച്ച് സമീപത്തെ കിണറിലേക്ക് തള്ളിയിട്ടതിന് ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

രാത്രി രണ്ട് മണിയോടെ സംഘം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയതിന് പിന്നാലെ പെണ്‍കുട്ടി തന്നെ സഹോദരനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പുലര്‍ച്ചെ വീട്ടിലെത്തിയതിന് ശേഷം ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 

സംഭവത്തില്‍ കോത്വാലി പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ശുഭം ബേലേ(22),  സന്ദീപ് ഖാതിയ(23)  എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന ലോകേഷ് സോണി(22), പവന്‍ ബേലേ(24) എന്നിവര്‍ ഒളിവിലാണ്.

Content Highlights: 18 year old girl gang raped in MP including three minors