കരുനാഗപ്പള്ളി : തൊടിയൂർ ഏഴാം വാർഡിൽ കസൂർമുക്കിന് സമീപം ഓടയിൽ ഒളിപ്പിച്ചിരുന്ന 175 ലിറ്റർ സ്പിരിറ്റ് കരുനാഗപ്പള്ളി പോലീസ് പിടികൂടി. അഞ്ച് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഓടയിൽ നിന്നുള്ള വെള്ളം സമീപ പ്രദേശങ്ങളിലേക്ക് കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ഓട പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് നിറച്ച കന്നാസുകൾ കണ്ടത്. സ്ലാബിട്ട് മൂടിയ ഓടയുടെ മുകളിൽ കറുത്ത പ്ലാസ്റ്റിക് കൊണ്ട് മറച്ച നിലയിലായിരുന്നു കന്നാസുകൾ.
പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി സി.ഐ. വൈ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി കന്നാസുകൾ പുറത്തെടുത്തു. കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: 175 litre spirit seized from canal