കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരനു കൊൽക്കത്ത കോടതി 20 വർഷം തടവു വിധിച്ചു. രണ്ടുലക്ഷംരൂപ പിഴയുമടയ്ക്കണം. പോക്സോ നിയമപ്രകാരമാണു ശിക്ഷ.
ഗുരുതരമായ കുറ്റം ചെയ്യുന്ന പതിനാറു വയസ്സും അതിനുമേലെയും പ്രായമുള്ളവരെ പ്രായപൂർത്തിയായവർക്കു തുല്യമായാണു പരിഗണിക്കുന്നത്. മാതാപിതാക്കൾ വീട്ടിലില്ലാത്തസമയത്തു സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയശേഷം വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നാണു കേസ്. പെൺകുട്ടിക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നല്കാൻ പശ്ചിമബംഗാൾ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: 17 years old boy sentenced 20 years in prison for rape case