ന്യൂഡല്‍ഹി:  ഓണ്‍ലൈന്‍ വഴി ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പിതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. വസന്ത് വിഹാറിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹിലാണ് തൂങ്ങിമരിച്ചത്.

ബുധനാഴ്ച സഹിലിനെ മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ സഹിലിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥി ഓണ്‍ലൈനില്‍ ഇയര്‍ഫോണ്‍ വാങ്ങാനായി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതിനെചൊല്ലി പിതാവ് സഹിലിനെ വഴക്കുപറഞ്ഞിരുന്നു.

Content Highlights: 17 year old boy commits suicide