തൊടുപുഴ: പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.

മാര്‍ച്ച് 31-ന് ഇടവെട്ടി വനംഭാഗത്തുവെച്ചായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ഫുട്ബോള്‍ കളിക്കാന്‍ പോയതിന് ചെലവായ 130 രൂപ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ ലീഗ് നേതാവിന്റെ മകനാണ് മര്‍ദിച്ചത്. മറ്റ് രണ്ടുപേര്‍ വീഡിയോ എടുത്തു. തലയിലുള്‍പ്പെടെ മര്‍ദനമേറ്റ പതിനേഴുകാരന്‍ പേടി കാരണം ആദ്യം വീട്ടില്‍ പറഞ്ഞില്ല. അസഹനീയമായ വേദന വന്നപ്പോഴാണ് വീട്ടില്‍ പറഞ്ഞതും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതും.

ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ മര്‍ദനദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. പ്രതികള്‍ക്ക് 16 വയസുണ്ട്. ഇവര്‍ക്കെതിരെ ജെ.ജെ. ആക്ട് പ്രകാരം കേസെടുത്തു.

Content Highlights: 17 year old boy attacked and his video posted in social media in thodupuzha