നാഗര്‍കോവില്‍: കൊല്ലാങ്കോടിനു സമീപം പതിനാറുകാരിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ പതിനഞ്ചുകാരനായ സഹോദരന്‍ അറസ്റ്റില്‍. കൊല്ലങ്കോട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നുള്ള വിവരമറിഞ്ഞത്.

ഏഴുമാസം ഗര്‍ഭിണിയായ കുട്ടിയെ നാഗര്‍കോവില്‍ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. കുട്ടികളുടെ അച്ഛന് ചെന്നൈയിലാണ് ജോലി. അമ്മയ്‌ക്കൊപ്പമാണ് കുട്ടികള്‍ വീട്ടില്‍ താമസിക്കുന്നത്.

ശിശുക്ഷേമ വകുപ്പ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പതിനഞ്ചുകാരനെ അറസ്റ്റുചെയ്തു. നാഗര്‍കോവില്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം ജുവനൈല്‍ ഹോമില്‍ എത്തിച്ചു.

Content Highlights: 16 year old girl raped by her younger brother in nagercoil