ബാന്ദ്ര: ബലാത്സംഗത്തിനിരയായ 16 കാരി ഒരുമാസത്തിന് ശേഷം ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവം. ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച്ചയാണ് സംഭവം.

ഡിസംബര്‍ 15നാണ് പെണ്‍കുട്ടിയെ ഗ്രാമത്തിലുള്ള ഒരാള്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും  പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ പ്രതിയും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

Content Highlight: 16 year old girl commits suicide after being raped