നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയും ബന്ധുവുമായ പതിനാറുകാരന്‍ പിടിയില്‍. ഇടുക്കി കമ്പംമെട്ട് പോലീസ്സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരുവര്‍ഷമായി 16-കാരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പോക്‌സോ ആക്ടനുസരിച്ച് കമ്പംമെട്ട് പോലീസ് കേസെടുത്തു.

Content Highlights: 16 year old boy arrested in idukki for raping minor girl