ഗുരുഗ്രാം: ബന്ധുവായ പെണ്‍കുട്ടിയെ പതിനാറുകാരന്‍ പീഡിപ്പിച്ചതായി പരാതി. 15 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ കൈകളും കാലുകളും കട്ടിലില്‍ കെട്ടിയിട്ട ശേഷമാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പോലീസ് അറസ്റ്റുചെയ്തു.
ഹരിയാണയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 15 ഏരിയയില്‍ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയോട് സംഭവം വിവരിച്ചതോടെയാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരിയുടെ മകനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്.
ഭര്‍തൃ സഹോദരിക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് സഹായത്തിനായി പെണ്‍കുട്ടിയെ ഇവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു.
ഭര്‍തൃ സഹോദരി ആശുപത്രിയില്‍ പോയസമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
Content Highlight: 15 years old girl allegedly raped by Cousin in Gurgaon