ചെന്നൈ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്ററുള്‍പ്പെടെ നാലാളുകളുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കില്‍പ്പോക്കിലെ ഒരു ദേവാലയത്തില്‍ പാസ്റ്ററായ ഹെന്റി, ഷക്കീന ഷോണ്‍, ഭര്‍ത്താവ് ജോണ്‍ ജെഷില്‍, കിലാരോ എന്നിവര്‍ക്കെതിരേയാണ് കേസ്. ഹൈദരാബാദ് സ്വദേശിനിയുടെ മകളാണ് പീഡനത്തിനിരയായത്. ഇവരുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

സ്ഥിരമായി പോയിരുന്ന ദേവാലയത്തിലെ പാസ്റ്ററാണ് അടുപ്പം സ്ഥാപിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇത് ബന്ധുക്കളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടില്‍നിന്നും പലപ്പോഴായി ലൈംഗികോപദ്രവമുണ്ടായി. അതോടെയാണ് പെണ്‍കുട്ടി വിവരം അമ്മയെ അറിയിച്ചത്.

ഉടന്‍ ഹൈദരാബാദില്‍നിന്ന് ചെന്നൈയിലെത്തിയ അമ്മ ആദ്യം ബന്ധുവിനോട് കാര്യമന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെ കില്‍പ്പോക്ക് വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Content Highlights: 15 year old girl raped in chennai