കൊല്ലം: ചാത്തന്നൂരില്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവും പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവായ 45-കാരനെയും സഹോദരന്റെ സുഹൃത്തായ നൗഷാദി(22)നെയുമാണ് ചാത്തന്നൂര്‍ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 

2020 നവംബര്‍ മുതല്‍ താന്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി നിലവില്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. 

Content Highlights: 15 year old girl raped in chathannoor kollam her father and brothers friend arrested