താനെ: 14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപകന്‍ പിടിയില്‍. മുംബൈയിലെ താനെ ബിവണ്ടിയിലെ സ്വകാര്യ സ്‌കൂളിലെ പ്രധാനധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനി പീഡന പരാതി നല്‍കിയത്. സംഭവത്തില്‍ പ്രധാനധ്യാപകനായ പ്രമോദ് നായ്കിനെ ബിവണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് അധ്യാപകന്‍ നിരന്തരമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാനധ്യാപകനെ മര്‍ദിച്ചശേഷം പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രമോദ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: 14 year old student allegedly raped by school principal