നാഗ്പുർ: ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിൽ മനംനൊന്ത് 13 വയസ്സുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുർ നർമദ കോളനിയിൽ താമസിക്കുന്ന പോലീസ് കോൺസ്റ്റബിളിന്റെ മകനാണ് തൂങ്ങിമരിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടി ജീവനൊടുക്കിയത്. ദുപ്പട്ട ഉപയോഗിച്ച് കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

സ്കൂൾ വിദ്യാർഥിയായ 13-കാരൻ പബ്ജി ഏറേനരം പബ്ജി ഗെയിം കളിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പബ്ജിയിൽ തോറ്റതിൽ കുട്ടി കടുത്തവിഷാദത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:13 year old commits suicide after losing in pubg game