മലപ്പുറം: എം.എസ്.പിയിലെ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍നിന്ന് മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ച താത്കാലിക ജീവനക്കാരന്‍ പിടിയില്‍.
മേല്‍മുറി സ്വദേശി കൂട്ടംപള്ളി ഷൈജു(47)വിനെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. പലതവണകളായി കാന്റീനില്‍ വില്‍പ്പനയ്ക്കുവെച്ചിരുന്ന വിവിധ കമ്പനികളുടെ 117 മൊബൈല്‍ഫോണുകളാണ് മോഷ്ടിച്ച് നഗരത്തിലെ സ്വകാര്യകടകളില്‍ വില്‍പ്പന നടത്തിയത്. ഏകദേശം 16 ലക്ഷത്തോളം രൂപ മോഷണത്തിലൂടെ സമ്പാദിച്ചതായി പോലീസ് പറയുന്നു.
കാന്റീനിലെ ഇന്റേണല്‍ ഓഡിറ്റിങ്ങിലാണ് മോഷണം പിടിക്കപ്പെട്ടത്. കാന്റീന്‍ മാനേജരുടെ പരാതിയിലാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.
Content Highlights: 117 mobile phone stolen from malappuram msp police canteen