ലഖ്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായി. മുസാഫിർഖന്നയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന 11 വയസ്സുകാരിയെയാണ് ബന്ധുവും മറ്റൊരാളും ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി അമേഠി പോലീസ് സൂപ്രണ്ട് ദിനേശ് സിങ് പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബന്ധുവും മറ്റൊരാളും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടിയുടെ കുടുംബത്തെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതേത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്.
Content Highlights:11 year old girl raped in amethi uttar pradesh