കോഴിക്കോട്: പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ഇരട്ടസഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൂവ്വാട്ട്പറമ്പ് തോട്ടുമുക്ക് ചേരിക്കാപറമ്പ് അലി അക്ബര്‍ (37), അലി അഷ്‌കര്‍ (37) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കുന്ദമംഗലത്ത് അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്തിയശേഷം പോക്‌സോ കോടതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ഈസ്റ്റ്ഹില്ലിലെ താത്കാലിക ജയിലിലേക്ക് മാറ്റി. കോവിഡ് ഫലം ലഭിച്ചശേഷം ജില്ലാജയിലിലേക്ക് മാറ്റും.
കടയില്‍വെച്ച് പതിനൊന്നുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്. സഹോദരങ്ങളുടെപേരില്‍ മറ്റ് രണ്ട് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: 11 year old boy raped in kozhikode; twin brothers arrested