കോട്ടയം: ചങ്ങനാശ്ശേരിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരന്‍ അറസ്റ്റില്‍. കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. 

ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷന്‍. സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു. 

കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

കോട്ടയം മൊബൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

content highlights: 10 year old girl raped, 74 year old man arrested