ന്യൂഡല്‍ഹി: കാണാതായ പത്തുവയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വിദ്യവിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നവംബര്‍ 5-നാണ് 10 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിലൂടെ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.
സംഭവത്തില്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുമായി കടന്നതെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Content Highlights: 10 year old girl dead body found in Railway track after she was raped