തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം നെടുമങ്ങാട് ഇമാമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് പോക്സോ ചുമത്തിയത്.
പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ കേസെടുത്തത്. പീഡന ആരോപണത്തെ തുടര്‍ന്ന് ഇയാളെ പളളി ഇമാം സ്ഥാനത്ത് നിന്ന് മാറ്റി.
സ്കൂളില്‍ നിന്നും മടങ്ങിവരുന്ന 15കാരിയായ കുട്ടിയെ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ ഇമാമിനെയും കുട്ടിയെയും വണ്ടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തൊഴിലാളികളെ കണ്ടയുടന്‍ കുട്ടി രക്ഷിക്കണമെന്ന് പറഞ്ഞ് കരയുകയായിരുന്നു. അതേസമയം, കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയാണെന്നാണ് ഇമാം പറഞ്ഞത്.
ഇമാമിനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. എന്നാല്‍ തൊളിക്കോട് ജമാ അത്തില്‍നിന്ന് ഷെഫീഖ് അല്‍ ഖാസ്മിയെ പുറത്താക്കിയതോടെ ഷെഫീഖിനെതിരെ പരാതി ശക്തമായി. ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗമായ ഖാസ്മിയെ സംഘടനയില്‍നിന്ന് പിന്നീട് പുറത്താക്കിയിരുന്നെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല.
Content Highlights: imam arrested for pocso case