മുക്ത്‌സര്‍: പഞ്ചാബില്‍ ദളിത് യുവതിയെ ഓഫീസില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ആള്‍ കീഴടങ്ങി.  

24കാരിയായ യുവതിയെ മാര്‍ച്ച് 24ന് അവര്‍ ജോലി ചെയ്യുന്ന ഓഫീസില്‍ നിന്ന് ഗുര്‍ജീന്ദര്‍ സിങ് വലിച്ചിറക്കികൊണ്ടു പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. പട്ടാപകല്‍ പൊതു നിരത്തിലൂടെ ഇയാള്‍ വലിച്ചു കൊണ്ടുപോവുമ്പോള്‍ യുവതി പലതവണ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും സംഭവം കണ്ടുകൊണ്ടിരുന്ന ആരും അതിന് തയ്യാറായില്ല.

തുടര്‍ന്നിയാള്‍ യുവതിയ ഒരു ഫാം ഹൗസിലെത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിറ്റേ ദിവസമാണ് യുവതിയെ വിട്ടയച്ചത്. 

യുവതിയുടെ ഗ്രാമവാസിയായ ഇയാള്‍ക്ക് നേരത്തെ തന്നെ യുവതിയെ അറിയാമായിരുന്നു. യുവതിയ നൂറുമീറ്ററോളം ഇയാള്‍ വലിച്ചിഴച്ചു കൊണ്ടു പോവുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ നിന്ന് പോലീസിന് ലഭിച്ചത്.