പൂന്തുറ-ബീമാപ്പള്ളി റോഡിനിരുവശത്തും താമസിക്കുന്ന രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനം അവസാനിപ്പിക്കാനെത്തിയ പോലീസുകാരുടെ അവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്.

Read more: 'ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തപ്പോള്‍ അറിയില്ലായിരുന്നു'

ണ്ടു വിഭാഗത്തിലും പ്രത്യേകിച്ച് നേതൃത്വമൊന്നുമില്ല. അതിനാല്‍ നേതാവുമായി സംസാരിച്ചു പരിഹരിക്കാമെന്ന സ്വപ്‌നവും നടന്നില്ല. 'കൂനിന്‍മേല്‍ കുരു പോലെ' ആ സമയത്ത് ഒരുപാട് ക്രിമിനല്‍ കേസില്‍ പ്രതിയായ സമുദായത്തില്‍പ്പെട്ട ഒരാള്‍ ഈ സംഘട്ടനം അറിഞ്ഞു അലറിക്കൊണ്ട്‌ അവിടേക്ക് ഓടിയെത്തി. 

അയാളുടെ കൈയില്‍ ഒരു പങ്കായവും ഉണ്ടായിരുന്നു. ആ മനുഷ്യന്‍ അയാളുടെ സമുദായത്തില്‍പ്പെട്ടവര്‍ക്കുപോലും സ്വീകാര്യനല്ലായിരുന്നു. പക്ഷേ ഈ സംഘട്ടന സമയം മുതലെടുത്ത അയാള്‍ ആ വിഭാഗത്തിന്റെ നേതാവാകാന്‍ ശ്രമിച്ചു. പോലീസ് പലപ്പോഴും ആ വഴക്കാളിയെ കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ പോലീസിനോട് അയാള്‍ക്ക് നല്ല വിരോധമുണ്ടായിരുന്നു. പുതിയതായി വന്ന എന്നെ ആദ്യമായിട്ടാണ് കാണുന്നത്. 24 വയസ്സുള്ള ഞാന്‍ നിക്കറും ക്രോസ് ബെല്‍റ്റും ധരിച്ച് നേതൃത്വം കൊടുത്തത് തീരെ ഇഷ്ടപ്പെട്ടില്ല. അയാള്‍ സ്വാഭാവികമായി പോലീസിനെ ആക്രമിക്കാന്‍ തുടങ്ങി. തോക്കല്ലാതെ മറ്റു മാര്‍ഗം മുന്നില്‍ കണ്ടില്ല. പോലീസിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ പിന്നെ വര്‍ഗീയ സംഘട്ടനം പ്രശ്‌നമാകും.

50 വയസോളം പ്രായമുണ്ടായിരുന്ന എന്റെ കൂടെയുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളും മറ്റുള്ളവരും എന്നോടൊപ്പം നിന്നു. അതിനെ ധൈര്യമായി നേരിട്ടത് അഭിമാനത്തോടു കൂടി ഓര്‍ക്കുന്നു. ഇന്നത്തെ കാലത്ത് ഓരോരുത്തരും അവരവരുടെ സുരക്ഷ തേടി തടിതപ്പുന്നതായി പറഞ്ഞുകേട്ടിരുന്നു. തന്റേടത്തോടെ നില്‍ക്കുന്ന നേതാവാണെങ്കില്‍ തന്റേടത്തോടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരും ഉണ്ട്.

എനിക്കും എന്റെ കൂടെയുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ക്കും പരിക്കു പറ്റി. പിന്നെ മറ്റൊന്നും നോക്കിയില്ല. തോക്ക് ലോഡ് ചെയ്ത് ഉച്ചത്തില്‍ അവരെ താക്കീത് ചെയ്തു. ആക്രമണം തുടര്‍ന്നതിനാല്‍ മുകളിലേക്ക് വെടിവെച്ചു. നടപടിക്രമങ്ങള്‍ ഒരു വിധം പാലിച്ചേ പോലീസ് ബലപ്രയോഗം വേണ്ടിവന്നു എന്നാണ് അവന്റെ തത്വം. മുകളിലേക്ക് വെടിവെച്ചപ്പോള്‍ അവര്‍ പുറകോട്ടോടി. എങ്കിലും അതിനേക്കാള്‍ ആക്രമണ മനോഭാവത്തോടെ തിരിച്ചു വന്നു. 

ആ തത്വം ശരിയാണെന്ന് എനിക്ക് മനസിലായി. 'പുകവെടി ആണ് എടാ'  എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ വീണ്ടും വന്നത്. ഉണ്ടയില്ലാത്ത വെടിയാണ്. വെറും പുക മാത്രമേയുള്ളു എന്ന ഒരു ധാരണ അവരിലുണ്ടാകും. പിന്നെ നേരെ വെടിവെച്ചാലും അവര്‍ പുകവെടി എന്നു കരുതി കൂടുതല്‍ ആക്രമണം നടത്തുമ്പോള്‍ പോലീസിനു ആള്‍ക്കാര്‍ക്ക് നേരെ കൂടുതല്‍ വെടിയുണ്ടകളുതിര്‍ക്കേണ്ടി  വരുമെന്നത് ശരിയാണെന്ന് എനിക്ക് മനസിലായി. എന്നിരുന്നാലും നേരെ വെടിവെച്ച് ഒരു വിലപ്പെട്ട മനുഷ്യ ജീവന്‍ ഇല്ലാതാക്കാന്‍ എനിക്ക് മനസ് വന്നില്ല. 

ക്രമസമാധാനം നിയന്ത്രണ വിധേയമാക്കുന്നതിന് ബലം പ്രയോഗിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ടി വന്ന നടപടിക്രമങ്ങള്‍ പരിശീലന കാലത്ത് വ്യക്തമായി പഠിച്ചെങ്കിലും പ്രായോഗികമായി അതെല്ലാം പാലിക്കാന്‍ കഴിയില്ല. എന്നിരുന്നാലും സാധ്യമായ എല്ലാ കരുതലുകളും ജാഗ്രതയും എടുക്കാന്‍ ശ്രമിച്ചു. സംഘട്ടനം രൂക്ഷമായി. 

പോലീസിന്റെ ജീപ്പ് അവര്‍ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തി. രണ്ടുഭാഗത്തേക്കും ആക്രമണകാരികള്‍ ഞങ്ങളുടെ അടുത്തേക്ക് അടുക്കാന്‍ ശ്രമിച്ചു. അവരുടെ കൈയിലുള്ള തുഴയും അതുപോലുള്ള ആയുധങ്ങളും എത്തുന്ന അകലത്തില്‍ എത്തിയാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. (തുടരും)