രാജാക്കാട്: നിയന്ത്രണംവിട്ട വാന്‍ ഇരുപതടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവര്‍ നെടുങ്കണ്ടം താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയിലാണ്. പുറ്റടി-ചേരിയാര്‍ സ്വദേശികളായ സഞ്ചീവ്(32), രക്ഷകര്‍ (50), നാഗരാജ് (40), പവന്‍രാജ് (26), മഹേന്ദ്രന്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ സഞ്ചീവിന്റെ നില ഗുരുതരമാണ്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പാലം പൂപ്പാറയില്‍നിന്ന് ശാന്തമ്പാറയിലേക്ക് വരുകയായിരുന്ന വാന്‍ േതയില ചെരുവ് ഭാഗത്തുവച്ച് നിയന്ത്രണംവിട്ട് സമീപത്തുണ്ടായിരുന്ന വാകമരത്തില്‍ ഇടിച്ച് ഇരുപതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

പിറകേ വന്ന വാഹനത്തിലെ ആളുകളും ഓട്ടോ തൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പിറകേ വന്ന വാഹനങ്ങളില്‍തന്നെ ഇവരെ ആസ്​പത്രികളിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ശാന്തമ്പാറ േപാലീസും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.