കോട്ടയം: അമിതവേഗത്തില്‍ വന്ന കാര്‍ മുമ്പേ പോയ ബൈക്കിലിടിച്ച് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇടവട്ടം വെട്ടിക്കാപ്പള്ളി രാജേഷിന്(40) നിസ്സാര പരിക്കേറ്റു

വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെ പള്ളിക്കവലയിലാണ് സംഭവം. അപകടം നടന്നയുടന്‍ കാര്‍ വേഗം കുറച്ചെങ്കിലും നാട്ടുകാര്‍ ഓടിയെത്തിയതോടെ വാഹനം ഓടിച്ചുപോയി.

മൂവാറ്റുപുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തി.