കോട്ടയം: അതിരമ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ അധ്യാപിക ലീനയ്ക്ക് (42) വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും വേദനയോടെ വിട ചൊല്ലി. 

ബുധനാഴ്ച രാവിലെയാണ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലീന മരിക്കുകയും ഭര്‍ത്താവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. 

കോഴിക്കോട് സ്വദേശിനിയാണ് ലീന. മക്കള്‍: എബി, ആല്‍ബി (ഇരുവരും സെന്റ അഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)