കൊണ്ടോട്ടി: സ്‌കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

ചിറയില്‍ ജി.എം.യു.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥികളായ അനന്തുകൃഷ്ണന്‍, യദുകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സ്‌കൂളിന് സമീപത്ത് ബുധനാഴ്ച രാവിലെയാണ് അപകടം. ഓട്ടോറിക്ഷയുടെ അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.