പ്രതീകാത്മക ചിത്രം | Photo-PTI
ഇന്ത്യന്‍ ആര്‍മി 59-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്) മെന്‍, 30-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വനിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 189 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.പുരുഷന്മാരുടെ ഒഴിവുകള്‍: സിവില്‍- ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി-40, ആര്‍ക്കിടെക്ചര്‍-2, മെക്കാനിക്കല്‍-21, ഇലക്ട്രിക്കല്‍; ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-14, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് കംപ്യൂട്ടര്‍ ടെക്‌നോളജി-33, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-9, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-6, ടെലികമ്യൂണിക്കേഷന്‍-3, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍-10, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ്-2, മൈക്രോ ഇലക്ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ്-5
എയ്‌റോനോട്ടിക്കല്‍: എയ്‌റോസ്‌പേസ് ഏവിയോണിക്സ്-5, റിമോട്ട് സെന്‍സിങ്-1, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-4, പ്രൊഡക്ഷന്‍-1, ഓട്ടോമൊബൈല്‍-3, ഇന്‍ഡസ്ട്രിയല്‍; ഇന്‍ഡസ്ട്രിയല്‍/മാനുഫാക്ചറിങ്-2, ബാലിസ്റ്റിക്സ്-1, ബയോമെഡിക്കല്‍-1, ഫുഡ് ടെക്‌നോളജി-1, അഗ്രിക്കള്‍ച്ചര്‍-1, മെറ്റലര്‍ജിക്കല്‍; മെറ്റലര്‍ജി ആന്‍ഡ് എക്‌സ്പ്ലോസീവ്-1, ഒപ്‌റ്റോ ഇലക്ട്രോണിക്സ്-1, ഫൈബര്‍ ഒപ്റ്റിക്സ്-1, വര്‍ക്ഷോപ്പ് ടെക്‌നോളജി-2, ലേസര്‍ ടെക്‌നോളജി-2, ബയോ ടെക്-1, റബ്ബര്‍ ടെക്‌നോളജി-1, കെമിക്കല്‍ എന്‍ജിനിയറിങ്-1, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനിയറിങ്-1, മൈനിങ്-1.
സ്ത്രീകളുടെ ഒഴിവുകള്‍: സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി-2, ആര്‍ക്കിടെക്ചര്‍-1, മെക്കാനിക്കല്‍-2, ഇലക്ട്രിക്കല്‍; ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-1, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി-3, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-2, എയ്‌റോനോട്ടിക്കല്‍: എയ്‌റോസ്‌പേസ് ഏവിയോണിക്സ്-1, ടെലികമ്യൂണിക്കേഷന്‍; ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍; ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-1, ഇലക്ട്രോണിക്സ്-1.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്. പ്രായപരിധി: 20-27 വയസ്സ്. 2022 ഒക്ടോബര്‍ 1-ാം തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ഒക്ടോബര്‍ 2-നും 2002 ഒക്ടോബര്‍ 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളുമുള്‍പ്പെടെ. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: ഏപ്രില്‍ ആറ്
Content Highlights: short service commission in army
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..