പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
നീലഗിരി വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റല്‍ സെന്ററില്‍ 11-14 വയസ്സുള്ള, അത്ലറ്റിക്സില്‍ കഴിവുള്ള ആണ്‍കുട്ടികള്‍ക്കായി ആര്‍മി റാലി നടത്തുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായിചേര്‍ന്ന് സെന്ററിലെ ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനി നടത്തുന്ന റാലി അന്താരാഷ്ട്ര കായികമത്സരങ്ങള്‍ ലക്ഷ്യമിട്ടുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനായാണ്.
സൈന്യത്തില്‍ അവസരം
കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, ആറാംക്ലാസുമുതല്‍ പത്താംക്ലാസുവരെയുള്ള പഠനസൗകര്യങ്ങള്‍, കായികപരിശീലനം, ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും.
പത്താംക്ലാസും പതിനേഴര വയസ്സും പൂര്‍ത്തിയാക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൈന്യത്തില്‍ പ്രവേശിക്കാം. റാലിയില്‍ ഫിസിക്കല്‍, ടെക്‌നിക്കല്‍ കഴിവുകളാണ് പരിശോധിക്കുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ചുകളുടെയും അധികൃതരുടെയും സാന്നിധ്യത്തിലാണ് റാലി. റാലിയില്‍ ശരീരത്തിലെ ഒരുതരത്തിലുമുള്ള സ്ഥിര ടാറ്റുവും അനുവദിക്കുന്നതല്ല.
മെഡിക്കല്‍ ഫിറ്റ്‌നസ് മെഡിക്കല്‍ ഓഫീസറും സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റുംചേര്‍ന്നാണ് അവസാന തീരുമാനമെടുക്കുക.
പ്രായം
11-14 വയസ്സ്. 25 ഏപ്രില്‍ 2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 2008 ഏപ്രില്‍ 25-നും 2011 ഏപ്രില്‍ 24-നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. 15-16 വയസ്സുള്ള ദേശീയ/അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടിയവര്‍ക്ക് പ്രത്യേക ഇളവുണ്ട്.
യോഗ്യത
അഞ്ചാംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം.
റാലി അഞ്ചുദിവസംവരെ
ആര്‍മി റാലി അഞ്ചുദിവസംവരെ നീണ്ടുനില്‍ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നുമുതല്‍ ആറുമാസത്തിനകം പ്രവേശനത്തിന് തയ്യാറായിരിക്കണം. റാലിയില്‍ പങ്കെടുക്കുന്നതിനായി Presiding Officer, Selection Trials, Boys Sports company, The Madras Regimental Centre, Wellington എന്ന വിലാസത്തില്‍ ഏപ്രില്‍ 25-ന് രാവിലെ ഏഴുമണിക്ക് എത്തണം.
വിവരങ്ങള്‍ക്ക്: 8971779719
Content Highlights: army rally to be conducted in madras regimental centre wellington,nilgiri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..