കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ അവസരം


ആദ്യത്തെ നാലുമാസത്തെ പരിശീലനകാലയളവില്‍ 17,000 രൂപ. പരിശീലനം പൂര്‍ത്തിയാക്കുന്നമുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവന്‍സ് കിട്ടും.

പ്രതീകാത്മക ചിത്രം | ഫോട്ടോ:പ്രദീപ് എൻ എം

കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് (സ്റ്റാഫ് നഴ്‌സ്) തസ്തികയില്‍ അവസരം. കേരളത്തിലെ 14 ജില്ലകളിലായാണ് ഒഴിവ്. കരാര്‍നിയമനമായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് കേരളയാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത: ബി.എസ്സി. നഴ്‌സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 2022 മാര്‍ച്ച് 1-ാംതീയതി വെച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്. പ്രായപരിധി: 40 വയസ്സ്. 2022 മാര്‍ച്ച് 1-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: ആദ്യത്തെ നാലുമാസത്തെ പരിശീലനകാലയളവില്‍ 17,000 രൂപ. പരിശീലനം പൂര്‍ത്തിയാക്കുന്നമുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവന്‍സ് കിട്ടും.

തിരഞ്ഞെടുപ്പ്: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 325 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം. അപേക്ഷ: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkerala.net കാണുക. ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷാസമര്‍പ്പണത്തില്‍ ഇത് തിരഞ്ഞെടുക്കാം. അവസാന തീയതി: മാര്‍ച്ച് 21.

Content Highlights: applications are invited for the post of staff nurse in kerala national health mission

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented