പുതിയ കാഴ്ചപാടുകള്‍, നൂതന ആശയങ്ങള്‍, ഗവേഷണാനുഭവങ്ങള്‍ തുടങ്ങിയവ ലോക ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 2022 മേയ്-സെപ്റ്റംബര്‍ കാലയളവില്‍ നടക്കുന്ന കുറഞ്ഞത് നാലാഴ്ച നീളുന്ന ഇന്റേണ്‍ഷിപ്പ്, ആവശ്യത്തിനനുസരിച്ച് പ്രധാനമായും വാഷിങ്ടണ്‍ ഡിസിയിലാവും. ചിലത് രാജ്യങ്ങളിലെ ഓഫീസുകളിലും.

പ്രവര്‍ത്തനങ്ങള്‍ പഠിക്കാം
ലോകബാങ്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും അവസരം ലഭിക്കും. വികസനമേഖലയിലും ഹ്യൂമന്‍ റിസോഴ്‌സ്, കമ്മ്യൂണിക്കേഷന്‍സ്, അക്കൗണ്ടിങ് തുടങ്ങിയ ബിസിനസ്സ് യൂണിറ്റുകളില്‍ അവസരമുണ്ടാകും. ഇക്കോണമിക്‌സ്, ഫൈനാന്‍സ്, ഹ്യൂമന്‍ ഡെവല്പ്‌മെന്റ് (പബ്ലിക് ഹെല്‍ത്ത്, എജ്യുക്കേഷന്‍, ന്യൂട്രീഷന്‍, പോപ്പുലേഷന്‍), സോഷ്യല്‍ സയന്‍സസ് (ആന്ത്രോപോളജി, സോഷ്യോളജി), അഗ്രികള്‍ച്ചര്‍, എന്‍വയോണ്‍മെന്റ്, എന്‍ജിനിയറിങ്, അര്‍ബന്‍ പ്ലാനിങ്, നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പ്രൈവറ്റ് സെക്ടര്‍ ഡെവല്പ്‌മെന്റ്, അനുബന്ധ മേഖലകള്‍; കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് (അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ട്രഷറി, മറ്റ് കോര്‍പ്പറേറ്റ് സേവനങ്ങള്‍) തുടങ്ങിയ പ്രവര്‍ത്തനമേഖലകള്‍ ലഭ്യമാണ്. മണിക്കൂര്‍ നിരക്കില്‍ വേതനം നല്‍കും. യാത്രാചെലവുകള്‍ നല്‍കും.

യോഗ്യത
അപേക്ഷകര്‍ക്ക് അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദം വേണം. മാസ്റ്റേഴ്‌സ് / പി.എച്ച്.ഡി ചെയ്യുന്നവരാകണം. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്. ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക്, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളിലെ അറിവ് അഭികാമ്യം. കംപ്യൂട്ടര്‍ സ്‌കില്‍സ് ഉള്‍പ്പെടെയുള്ള നൈപുണികള്‍ നേട്ടമായിരിക്കും. വനിതകളുടെ അപേക്ഷകള്‍ പ്രതീക്ഷിക്കുന്നു.

Content Highlights: World Bank calls for Internship