കൊച്ചി: ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസിഫിക് മേഖലയുള്‍പ്പെടെ ആഗോള തലത്തില്‍ 10,000 ജീവനക്കാരെ പുതിയതായി നിയമിക്കാനൊരുങ്ങി ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി.

ഡിജിറ്റല്‍ ട്രാസ്‌ഫോര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജാവ, ഡാറ്റ സയന്‍സ്  ആന്‍ഡ് എന്‍ജിനിയറിങ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് മോഡേനൈസേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവര്‍ക്കാകും നിയമനം. ആകെ നിയമനത്തില്‍ 2000 എണ്ണം എന്‍ട്രി ലെവല്‍ എന്‍ജിനിയര്‍മാര്‍ക്കുള്ളതാണ്.

25 രാജ്യങ്ങളിലെ 35  ഓഫീസുകളിലായി 26,000 ജീവനക്കാരാണ് നിലവില്‍ യു.എസ്.ടി യില്‍ ജോലി ചെയ്യുന്നത്. യു.എസ്.ടിയുടെ ഭാഗമാകാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് കമ്പനി ജോയിന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.

ഇന്ത്യ, യു.കെ, മെക്‌സിക്കോ, യു.എസ് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച തൊഴിലിടത്തിനുള്ള 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' ബഹുമതി, 2020-ലെ 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു കൊണ്ടുള്ള 'ഗ്ലാസ് ഡോര്‍ എംപ്ലോയീസ് ചോയ്‌സ് പുരസ്‌കാരം', വര്‍ക്കിംഗ് മദര്‍ ആന്‍ഡ് അവതാര്‍ 100ന്റെ മോസ്റ്റ് ഇന്‍ക്ലൂസിവ് കമ്പനീസ് ഇന്‍ഡക്‌സ് തുടങ്ങി നിരവധി നേട്ടങ്ങള്‍ യു.എസ്.ടി സ്വന്തമാക്കിയിട്ടുണ്ട്. യു.എസ്.ടിയിലെ തൊഴിലവസരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.ust.com/en/careers സന്ദര്‍ശിക്കുക.

Content Highlights: UST to appoint 10,000 New employees