ന്യൂഡൽഹി: കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്മെന്റിന്റെ അഭിമുഖത്തീയതി പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഭിമുഖത്തീയതിയും സമയവും പരിശോധിക്കാം.

ജിയോളജി, ഹൈഡ്രോളജി തസ്തികകളിലേക്കുള്ള അഭിമുഖം ഏപ്രിൽ 5 മുതൽ 16 വരെയും കെമിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ അഞ്ചു മുതൽ എട്ടുവരെയും നടക്കും. ജിയോ-ഫിസിസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ അഞ്ച് വരെയാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് മൈൻസ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, മിനിസ്ട്രി ഓഫ് വാട്ടർ റിസോഴ്സസ് എന്നിവിടങ്ങളിലാകും നിയമനം ലഭിക്കുക.

Content Highlights: UPSC releases interview schedule for combined geo-scientist exam 2020