ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ യു.പി.എസ്.സി മാറ്റിവെച്ചു. പുതിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും. മേയ് 31ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

കോവിഡ്-19 വ്യാപത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്രകാരം പരീക്ഷ മാറ്റിവെക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. 

എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. ഇവയുടെയെല്ലാം തീയതികള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.

Content Highlights: UPSC postponed civil services priliminary examination amid covid 19 pandemic