ന്യൂഡൽഹി: ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് യൂണിയൻ സർവീസ് കമ്മീഷൻ (യു.പി.എസ്.സി). ഈ വർഷം ഫെബ്രുവരി 28 മുതൽ മാർച്ച് ഏഴുവരെ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്ക് ജൂൺ 23 മുതൽ ജൂലൈ ആറുവരെ നടക്കുന്ന പേഴ്സണാലിറ്റി ടെസ്റ്റിൽ പങ്കെടുക്കാം. ന്യൂഡൽഹിയിലെ യു.പി.എസ്.സി ഓഫീസിൽ വെച്ചാകും ഇത് നടക്കുക.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് പേഴ്സണാലിറ്റി ടെസ്റ്റിനായുള്ള ഇ-കോൾലെറ്റർ ലഭിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ സഹിതം വേണം പേഴ്സണാലിറ്റി ടെസ്റ്റിന് ഹാജരാകാൻ.

Content Highlights: UPSC Indian Forest Service Main Exam Result Declared