ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) വിവിധ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി).
പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാകേന്ദ്രം മാറ്റാം. ഡിസംബര്‍ 15-21, ഡിസംബര്‍ 29- ജനുവരി 4 എന്നിങ്ങനെ രണ്ട് ഘട്ടമായാണ് കേന്ദ്രം മാറ്റാനവസരമുള്ളത്.
രാജ്യത്തെ 72 കേന്ദ്രങ്ങളിലായി മേയ് ഒന്‍പതിനാകും പരീക്ഷ നടക്കുക. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലെ 421 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.
Content Highlights: UPSC EPFO exam centre change online window opens