ന്യൂഡൽഹി: എൻജിനിയറിങ് സർവീസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). ജൂലായ് 18-നാണ് പരീക്ഷ. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ടൈംടേബിൾ പരിശോധിക്കാം.

രണ്ട് സെഷനുകളുള്ള പരീക്ഷയുടെ ആദ്യ സെഷൻ രാവിലെ 10 മുതൽ 12 വരെ നടക്കും. ജനറൽ സ്റ്റഡീസ്, എൻജിനിയറിങ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാകും രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഉണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ 200 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.

ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് അഞ്ചുവരെയാകും രണ്ടാം സെഷൻ. ആകെ 300 മാർക്കിന്റെ ചോദ്യങ്ങളാകും മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഉണ്ടാകുക.

ഈ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് മെയിൻ പരീക്ഷയിൽ പങ്കെടുക്കാം. ആകെ 215 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി ഇത്തവണ വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്.

Content Highlights: UPSC Engineering service exam date published