കോവിഡ് 19 വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ജൂണില്‍ നടത്താനിരുന്ന പരീക്ഷ ഒക്ടോബര്‍ പത്തിലേക്കാണ് മാറ്റിവെച്ചത്.

കോവിഡ് 19 രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 2021 ജൂണ്‍ 27 ന് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2021 ഒക്ടോബര്‍ 10 ലേക്ക് മാറ്റിവെച്ചിരിക്കുന്നു - യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെപ്രസ്താവനയില്‍ പറയുന്നു

പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യു എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നത്.

Content Highlights: UPSC Civil Services prelims exam  postponed