തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ 16 അനധ്യാപക തസ്തികകളിലെ നിയമനം കൂടി പി.എസ്.സി.ക്ക്. ഈ തസ്തികകളിലെ നിയമനരീതി, ശമ്പളസ്‌കെയില്‍, യോഗ്യത, നിരീക്ഷണകാലം എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.
സര്‍വകലാശാലകളിലെ വിവിധ അനധ്യാപക തസ്തികകളിലെ നിയമനം നേരത്തേ പി.എസ്.സി.ക്ക് വിട്ടിരുന്നെങ്കിലും നിയമതടസ്സം നിലനിന്നിരുന്നു. ഒരേ തസ്തികയ്ക്ക് വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത പേരുകളും ശമ്പളസ്‌കെയിലും യോഗ്യതയും ഒക്കെ നിലനിന്നതും നടപടികള്‍ ദുഷ്‌കരമാക്കി.
ഓരോ സര്‍വകലാശാലകളിലെയും സ്റ്റാറ്റിയൂട്ടും റെഗുലേഷനും മറ്റും ഇതിനായി ഭേദഗതിചെയ്താല്‍ മാത്രമേ നിയമനം സാധ്യമാകുമായിരുന്നുള്ളൂ. അത് കാലതാമസമുണ്ടാക്കുന്ന നടപടിയായതിനാല്‍ പി.എസ്.സി.യുമായി ആലോചിച്ച് നിയമനത്തിന് പ്രത്യേക എക്‌സിക്യുട്ടീവ് ഉത്തരവ് ഇറക്കുകയായിരുന്നു.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, പ്രൊഫഷണല്‍ അസിസ്റ്റന്റ് (ലൈബ്രറി), യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍, യൂണിവേഴ്സിറ്റി എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, ഇലക്ട്രീഷ്യന്‍, പമ്പ് ഓപ്പറേറ്റര്‍, സെക്യൂരിറ്റി ഓഫീസര്‍, സിസ്റ്റം മാനേജര്‍, സിസ്റ്റം അനലിസ്റ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പി. ആര്‍.ഒ., ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ബസ് കണ്ടക്ടര്‍ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനുള്ള യോഗ്യതയും മറ്റും നിശ്ചയിച്ചാണ് ഉത്തരവിറക്കിയത്. ഇതോടെ സര്‍വകലാശാലകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന ഒഴിവനുസരിച്ച് പി.എസ്.സി.ക്ക് നിയമനം നടത്താം. അതേസമയം, നിയമനം പി.എസ്.സി.ക്ക് വിട്ട തസ്തികകളുമായി ബന്ധപ്പെട്ട് അതത് സ്റ്റാറ്റിയൂട്ടുകള്‍ അടിയന്തരമായി ഭേദഗതിചെയ്യാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Universities non teaching staff appointment to be carried out by kerala PSC