വാഷിങ്ടണ്‍: കോവിഡ്-19 പ്രതിസന്ധിയില്‍ തളര്‍ന്നുവീണ് യു.എസ്. സമ്പദ്‌വ്യവസ്ഥ. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി വര്‍ധിച്ചതായി തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചിലെ നിരക്കിനേക്കാള്‍ 4.4. ശതമാനമാണ് കൂടിയത്. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്നനിരക്കാണിത്.

ഏപ്രിലില്‍ മാത്രം രണ്ടുകോടി തൊഴിലുകളാണ് രാജ്യത്ത് ഇല്ലാതായത്. ഇതുവരെ 3.3 കോടിപ്പേര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുണ്ട്. 1930-ലെ സാമ്പത്തികമാന്ദ്യത്തിനേക്കാള്‍ മോശം സ്ഥിതിയിലേക്കാണ് യു.എസ്. പോകുന്നതെന്നാണ് ഇതു നല്‍കുന്ന സൂചന.

കാനഡയിലും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുത്തനെകൂടി. തൊഴിലില്ലായ്മാനിരക്ക് 13 ശതമാനത്തിലെത്തിയതായി കനേഡിയന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പറഞ്ഞു.

Content Highlights: Unemployment rate in United States raise by 14.7 Percent, Covid-19, Corona Virus, Lockdown